Sat. Apr 20th, 2024
ഓക്ലൻഡ്:

ഓക്ലന്‍ഡിലെ മിഡിൽമോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ ന്യൂസീലൻഡ് കൊവിഡ് മുക്തമായി. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടയിൽ ഒരു കൊവിഡ് കേസ് പോലും ന്യൂസിലൻഡിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതേ തുടർന്ന് ലോക്ക് ഡൗണിൽ ഇളവുകൾ നൽകാനും ന്യൂസീലൻഡ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

അമ്പത് ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസീലൻഡിൽ അകെ 1,504 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും, ഇതിൽ 1462 പേർ രോഗമുക്തി നേടുകയും ചെയ്തു. 21 പേർ മരണപ്പെട്ടു. കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തതു മുതൽ സ്വീകരിച്ച ശക്തമായ പ്രതിരോധ നടപടികളാണ് ന്യൂസിലൻഡിന് തുണയായത്. എന്നാൽ കൊറോണ വൈറസിനെതിരെ പോരാടാൻ ഇനിയും ജാഗ്രത വേണമെന്ന്  ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡ്രേന്‍ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam