Mon. Dec 23rd, 2024
എറണാകുളം:

വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി പിന്നീട് പരിഗണിക്കും. സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം അടക്കം പ്രതിഷേധം പ്രകടിപ്പിച്ചപ്പോൾ പാവപ്പെട്ട പ്രവാസികളുടെ ചിലവ് സർക്കാർ വഹിക്കാമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ആർക്കൊക്കെ ഇളവ് നല്കുമെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല, ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇന്നലെ, കരിപ്പൂരിലെത്തിയ പ്രവാസികളുടെ കയ്യിൽ നിന്നും ജില്ലാ ഭരണകൂടം പണം നിർബന്ധിച്ച് വാങ്ങാൻ ശ്രമിച്ചത് വിവാദമായിരുന്നു. ജോലി നഷ്ടപ്പെട്ട് എത്തിയ തങ്ങൾക്ക് പണമടയ്ക്കാനില്ലെന്ന നിലപാടിലായിരുന്നു ഇന്നലെ കരിപ്പൂരിൽ വിമാനമിറങ്ങിയ പത്തോളം പേർ. ഒടുവിൽ അവർ ക്വാറന്റൈൻ കേന്ദ്രമായ ലോഡ്ജ് ഉപേക്ഷിച്ച് പോകാൻ ശ്രമിച്ചപ്പോൾ, സർക്കാർ ചിലവിൽ പരിഗണിക്കാമെന്ന് ജില്ലാഭരണകൂടം പറയുകയായിരുന്നു.

By Arya MR