ന്യൂഡല്‍ഹി:
കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷണം, വെള്ളം, മറ്റ് സേവനങ്ങള്‍ എന്നിവ പൂര്‍ണമായും സൗജന്യമായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തൊഴിലാളികള്‍ക്ക് വേണ്ടി കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിച്ചതായും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ പരാതി പരിഹാര സെല്ലില്‍ ഇതിനോടകം 20,386 പരാതികൾ ലഭിച്ചിരുന്നു. ഇത് മുഴുവനും പരിഹരിച്ചതായും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിലേക്കായി 55 ട്രെയിനുകളിൽ 70,137 അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയച്ചു. 2,15,556 ക്യാമ്പുകളിലായി 4,34,280 തൊഴിലാളികൾക്ക് താമസം ഒരുക്കിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.