Thu. Dec 19th, 2024

അനുദിനം രോഗികളുടെ എണ്ണം വർദ്ധിക്കുന്ന കേരളത്തിൽ സാമൂഹിക വ്യാപനത്തിന്‍റെ തുടക്കമെന്ന് വിദഗ്ധസമിതിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളും അത്തരത്തിലുള്ള മരണങ്ങളും കൂടുകയാണ്. സെന്‍റിനന്‍റല്‍ സര്‍വേലൈന്‍സിലും ഓഗ്മെന്‍റഡ് സര്‍വേയിലും രോഗ ബാധിതരെ കണ്ടെത്തുന്നു. ഇത് സമൂഹ വ്യാപന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മുഖ്യമന്ത്രിയോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ഉള്‍പ്പെടെ പരമാവധി ആളുകളെ പരിശോധിക്കണം. കേരളത്തില്‍ വളരെ കുറവ് പരിശോധനകള്‍ മാത്രമെ നടക്കുന്നുള്ളു.

സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാനുള്ള ഒരേയൊരു മാർഗം കൂടുതൽ ടെസ്റ്റുകൾ നടത്തുക മാത്രമാണ്. അല്ലാത്തപക്ഷം കാര്യങ്ങൾ കൈവിട്ടുപോകുമെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, പാലക്കാട് ജില്ലയില്‍ സാമൂഹിക വ്യാപനം നടന്നതായി സംശയമുണ്ട്.

By Binsha Das

Digital Journalist at Woke Malayalam