Thu. Jan 23rd, 2025

തിരുവനന്തപുരം:

കൊവിഡ് പ്രതിരോധത്തില്‍ കേരളം ഇത്രയും നാള്‍ കാട്ടിയ ജാഗ്രത തുടര്‍ന്നാല്‍ കേരളത്തിൽ സമൂഹ വ്യാപനം തട‌ഞ്ഞ് നിർത്താനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐസിഎംആർ നിർദ്ദേശം പൂർണ്ണമായി പാലിച്ചാണ് കേരളം കൊവിഡ് പ്രതിരോധം നടത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിക്കുകയും പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറ‍‍‍ഞ്ഞു.

കൊവിഡ് പ്രതിരോധത്തിന്‍റെ കേരള മാതൃക മറ്റ് സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

അതേസമയം, കേരളത്തിന്റെ പ്രതിരോധം വ്യത്യസ്തമാകുന്നത് ജനത്തിന്റെയും സർക്കാരിന്റെയും ഐക്യം മൂലമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. എന്നാല്‍,  അത് വികൃതമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

By Binsha Das

Digital Journalist at Woke Malayalam