Sun. Dec 22nd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ഇന്ന് പുതുതായി 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണിത്. 31 പേര്‍ വിദേശത്തുനിന്നു വന്നവരും, മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 48 പേർക്കും, സമ്പർക്കത്തിലൂടെ അഞ്ച് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇന്ന് മൂന്ന് പേർ രോഗമുക്തി നേടി. കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം എട്ട്, തിരുവനന്തപുരം, തൃശ്ശൂർ ഏഴ്, കോഴിക്കോട് ആറ്, വയനാട് 2, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിൽ ഒന്ന് എന്നിങ്ങനെയാണ് കണക്കുകൾ.

സംസ്ഥാനത്ത് ഇന്ന് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. തെലങ്കാന സ്വദേശി അ‌ഞ്ചയ്യയാണ് മരിച്ചത്. തെലങ്കാനായിലേക്ക് പോകാനായി 22-ാം തീയതി രാജസ്ഥാനിൽ നിന്ന് യാത്ര തിരിച്ച ഇയാളും കുടുംബവും ട്രെയിൻ തെറ്റിക്കയറിയാണ് കേരളത്തിലെത്തിയത്. പുതുതായി ആറ് ഹോട്ട്സ്പോട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാസർകോട് മൂന്നും പാലക്കാട് രണ്ടും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയുമാണ് പട്ടികയിലുള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam