Mon. Dec 23rd, 2024
പാലക്കാട്:

രണ്ടാഴ്ച്ചയ്ക്ക് മുൻപ് കൊവിഡ് മുക്തമായ പാലക്കാട് ജില്ല ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവുംകൂടുതൽ കൊവിഡ് കേസുകളുളള ഇടങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഇന്നലെ ജില്ലയിൽ റിപ്പോ‍ർട്ട് ചെയ്ത 28 കൊവിഡ് കേസുകളും അതിർത്തി കടന്നുവന്നവർക്കായതിനാൽ ലോക് ഡൗൺ ഇളവുകൾ കർശനമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. അതിർത്തി കടന്ന് ആളുകൾ ഇനിയും എത്തുമെന്നതും നിരീക്ഷണത്തിലുളള പലരും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതും ജില്ലയിൽ സമൂഹവ്യാപന സാധ്യത കൂട്ടുന്നു. നിലവിൽ പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

By Athira Sreekumar

Digital Journalist at Woke Malayalam