Thu. Jan 23rd, 2025
ഡൽഹി:

തുടർച്ചയായി അഞ്ചാം ദിവസവും രാജ്യത്ത് ആറായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറായിരത്തി മുന്നൂറ്റി എൺപത്തി ഏഴ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ഇന്നലെ മാത്രം 170 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 83,004 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും 64,425 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ മൂന്നിലൊന്ന് രോഗബാധിതർ മഹാരാഷ്ട്രയിൽ നിന്നാണ്.

By Athira Sreekumar

Digital Journalist at Woke Malayalam