Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്തംഭിച്ച രാജ്യത്തെ സ്കൂളുകള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികളാകും ആദ്യം സ്‌കൂളിലെത്തുക. മാസ്‌ക് ധരിക്കല്‍ സാമൂഹിക അകലം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍, ക്ലാസുകള്‍ ഉടനടി ആരംഭിക്കില്ല. കുട്ടികളെ ബാച്ചുകളായിട്ട് എത്തിക്കണമെന്നാണ് നിര്‍ദേശം. രണ്ടു വിദ്യാര്‍ത്ഥികള്‍ ആറടി അകലത്തില്‍ ഇരിക്കണം. ഇത് പാലിക്കുമ്പോള്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും ഒരുമിച്ചൊരു ക്ലാസിലിരുത്താനാവില്ല.

ഇങ്ങനെ പുതിയ ഇരിപ്പിട ക്രമീകരണങ്ങള്‍ തയ്യാറാക്കുന്നതിനും പുതിയ നിയമങ്ങള്‍ പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും സ്‌കൂളുകള്‍ക്ക് സമയം അനുവദിക്കാനാണ് സാധ്യത.

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള അടിസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം എന്‍സിഇആര്‍ടിയും ചര്‍ച്ചകള്‍ നടത്തിവരികയാണ്.

By Binsha Das

Digital Journalist at Woke Malayalam