വായന സമയം: < 1 minute

ദുബായ്:

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതിന്റെ ഭാഗമായി ദുബായിൽ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചു.  ബുധനാഴ്ച  മുതല്‍ രാവിലെ 6 മണി തൊട്ട് രാത്രി 11 മണിവരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണമില്ല. വ്യവസായങ്ങളും ജനജീവിതവും ഘട്ടം ഘട്ടമായി സാധാരണ രീതിയിലേക്ക് കൊണ്ടുവരാനാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്. സൗദിയിലും വ്യാഴാഴ്ച മുതല്‍ എല്ലാവര്‍ക്കും ജോലിക്ക് പോകാനും ചെറുതും വലുതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളും പ്രവർത്തിക്കാനും  ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.

അതേസമയം, ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്.  ഇവിടുത്തെ  രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി എൺപത്തി ഒൻപതിനായിരത്തി അറുന്നൂറ്റി അമ്പത്തി അഞ്ചായി. സൗദിയിലാണ് രോഗവ്യാപനം കൂടുതൽ. അതേസമയം,  വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് എട്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തും.

Advertisement