Mon. Jun 9th, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് പുതുതായി ഒമ്പത് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരിൽ രണ്ടും കാസർകോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതവും എന്നിങ്ങനെയാണ് ഹോട്ട്സ്പോട്ട് കണക്കുകള്‍. പാലക്കാട് മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയാണ് ഹോട്ട്സ്പോട്ട്. നിലവില്‍ 68 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam