Wed. Jan 22nd, 2025
തിരുവനന്തപുരം:

കൊവിഡ് പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തിനെ കുറിച്ച് ചർച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാരുടേയും കേരളത്തിൽ നിന്നുള്ള എംപിമാരുടേയും സംയുക്ത യോഗം ചേരും. അതതു ജില്ലാ കളക്ടറേറ്റുകളിൽ എംഎൽഎമാരും എംപിമാരും യോഗത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. വിഡിയോ കോൺഫറൻസിംഗിലൂടെയാകും ചർച്ച നടക്കുക. ഇത് കൂടാതെ കൊവിഡ് പ്രതിരോധത്തിനായി സർവകക്ഷി യോഗവും മുഖ്യമന്ത്രി നാളെ വിളിച്ചു ചേർത്തിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കുകയാണ് ഇതോടെ ലക്ഷ്യമാക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam