Wed. Dec 18th, 2024

ന്യൂയോര്‍ക്ക്:

ലോകത്ത് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.  നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ രണ്ടാം വട്ടവും കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. രണ്ടാമതും രോഗവ്യാപനം മൂര്‍ധന്യാവസ്ഥയില്‍ എത്താനിടയുണ്ടെന്നും ലോകാരോഗ്യ സംഘനടന മുന്നറിയിപ്പു നല്‍കി.

ലോകത്ത് നിലവില്‍ കൊവിഡ് മഹാമാരിയുടെ ആദ്യ തരംഗമാണ് അനുഭവപ്പെടുന്നത്. ഇപ്പോഴും രോഗവ്യാപനം മുന്നോട്ടുതന്നെയാണ്. ഏതു സമയത്തും രോഗബാധയില്‍ വലിയ ഉയര്‍ച്ചയുണ്ടാകാനിടയുണ്ട്. രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയും രോഗവ്യാപനത്തിന്റെ അടുത്ത ഉച്ചാവസ്ഥ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള സമയമാണിതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. എല്ലാ രാജ്യങ്ങളും കരുതയിരിക്കണമെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സി വിഭാഗം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam