Wed. Jan 22nd, 2025
തെലങ്കാന:

മൂന്ന് കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്ത ബിഹാർ സ്വദേശി സഞ്ജയ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾക്ക് ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയ ശേഷം കിണറ്റിൽ തള്ളുകയായിരുന്നു. ലോക്ക് ഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിനാലുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ ഫൊറൻസിക് റിപ്പോർട്ട് കൂടി വന്ന ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam