വായന സമയം: < 1 minute
തിരുവനന്തപുരം:

വികസന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനൊപ്പം സമാനതകളില്ലാത്ത പ്രതിസന്ധികളെ കൂടി മറികടന്ന് 5 വർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതികൾ നാല് വർഷംകൊണ്ട് പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏത് പ്രതിബന്ധങ്ങളേയും കൂട്ടായ്മയുടെ കരുത്തിൽ മറികടക്കാനും നേരിടാനും സര്‍ക്കാരിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കിയാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും എല്ലാ വര്‍ഷവും സുതാര്യമായി ഭരണ നേട്ടങ്ങളടങ്ങിയ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി. നാല് വര്‍ഷം കൊണ്ട് ആര്‍ജ്ജിച്ച പുരോഗതിയാണ് കൊവിഡ് പ്രതിരോധത്തിൽ തുണയായതെന്നും അദ്ദേഹം പറഞ്ഞു. തുടരെ തുടരെ വന്ന പ്രകൃതി ക്ഷോഭവും മഹാമാരികളും കേരളത്തിന്റെ വികസന രംഗത്തെ തളർത്തിയില്ലെന്നും രാജ്യത്തിനും ലോകത്തിനും കേരളം മാതൃകയാണെന്നും കൂട്ടിച്ചേർത്തു.

Advertisement