Sun. Feb 23rd, 2025
ഡൽഹി:

വിമാനത്തിനുള്ളിലും സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി. വിമാനങ്ങളിൽ മധ്യഭാ​ഗത്തെ സീറ്റുകൾ ഒഴിച്ചിട്ട് സാമൂഹിക അകലം പാലിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിമാനസർവ്വീസുകൾ ഇന്ന് വീണ്ടും പുനരാംഭിച്ചപ്പോൾ യാത്രക്കാർക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടാത്തതിൽ സുപ്രീം കോടതി അതൃപ്തി പ്രകടപ്പിച്ചു. മറ്റെല്ലാ സ്ഥലങ്ങളിലും ആകാമെങ്കിൽ എന്തുകൊണ്ട് വിമാനത്തിനുള്ളിൽ ആയിക്കൂടാ എന്നാണ് കോടതി ആരാഞ്ഞത്.

വിദേശത്ത് നിന്നുള്ള  എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാര്‍ക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടണമെന്നുള്ള മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.

By Arya MR