തിരുവനന്തപുരം:
സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനായി നാളെ ഒരു ദിവസം കൊണ്ട് തന്നെ 3000 പേരിൽ റാന്‍ഡം കൊവിഡ് പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. കൊവിഡ് രോഗികളുടെ എണ്ണം കേരളത്തിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇത് രണ്ടാം തവണയാണ് സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ റാന്‍ഡം രീതിയില്‍ തിരഞ്ഞെടുത്ത് സംസ്ഥാനത്ത് കൊവിഡ് പരിശോധന നടത്തുന്നത്.
ഏപ്രില്‍ 26നാണ് ആദ്യ റാന്‍ഡം പരിശോധന നടന്നത്. സമീപകാലത്ത് വിദേശയാത്ര നടത്തിയിട്ടില്ലാത്തവർ, കൊവിഡ് ലക്ഷണമില്ലാത്തവർ, കൊവിഡ് രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടില്ലാത്തവർ, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിക്കുക.