Thu. Jan 23rd, 2025
പാലക്കാട്:

പാലക്കാട് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ സാമൂഹിക വ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലൻ. പൊതുഗതാഗതം വർദ്ധിക്കുന്നതോടെ രോഗവ്യാപനം വർദ്ധിക്കുമെന്നും ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ചെയ്തത് പോലെയുള്ള നിയന്ത്രണങ്ങൾ ഇനി സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ശക്തമായ സഹകരണം വേണമെന്നും ക്വാറന്റൈനിൽ കഴിയേണ്ടവർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്ത് നിന്നെത്തിയതുമാണ്. 53 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് ജില്ലയിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam