ന്യൂഡല്‍ഹി:
മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍റെ ഉപയോഗം കൊവിഡ് -19രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആണ് കൊവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന്, മരുന്നിന്റെ ഉപയോഗം വിപുലീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശം ഐസിഎംആര്‍ പുറത്തിറക്കി. ഐസിഎംആര്‍ നടത്തിയ മൂന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കൊവിഡ് ബാധ തടയുന്നതിനായി അര്‍ദ്ധസൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പ്രതിരോധ ചികിത്സയുടെ ഭാഗമായി മരുന്ന് നല്‍കാനും നിര്‍ദേശമുണ്ട്.