Thu. Jan 23rd, 2025

തിരുവനന്തപുരം:

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ മാസം 27ന്  സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സർവ്വകക്ഷി യോഗം വിളിച്ചു. ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം ചേരുക. പ്രവാസികളും ഇതരസംസ്ഥാനത്ത് നിന്നുള്ള മലയാളികളും നാട്ടിലേക്ക് വരുന്ന സാഹചര്യത്തിലും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും ഇനി എന്തെല്ലാം പ്രതിരോധ നടപടികളാകും സംസ്ഥാനം സ്വീകരിക്കേണ്ടതെന്ന് യോഗം ചര്‍ച്ച ചെയ്യും.

നേരത്തെ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,  സര്‍വ്വ കക്ഷിയോഗത്തിന് തിയ്യതി നിശ്ചയിക്കുന്നതിന് മുമ്പ് പ്രതിപക്ഷവുമായി കൂടിയാലോചന നടത്തിയില്ലെന്ന വിമര്‍ശനം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. എങ്കിൽകൂടിയും യോഗത്തിൽ പങ്കെടുക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

അതേ സമയം സര്‍വ്വകക്ഷിയോഗത്തിന് മുമ്പ് ചൊവ്വാഴ്ച ജനപ്രതിനിധികളുടെ യോഗം ചേരുന്നുണ്ട്. ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഈ യോഗവും ചേരുക.

By Binsha Das

Digital Journalist at Woke Malayalam