Wed. Jan 22nd, 2025
വാഷിംഗ്‌ടൺ:

കൊവിഡ് വൈറസ് ബാധിച്ച് മരിച്ച പൗരന്മാരുടെ ഓര്‍മ്മയ്ക്കായി  ഫെഡറൽ കെട്ടിടങ്ങളിലെയും ദേശീയ സ്മാരകങ്ങളിലെയും പതാകകൾ വരുന്ന മൂന്ന് ദിവസത്തേക്ക് താഴ്ത്തി കെട്ടാൻ  പ്രസിഡന്‍റ്  ഡോണൾഡ് ട്രംപിൻറെ നിർദ്ദേശം.  രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത പുരുഷ, വനിത സൈനികർക്ക് ആദരം അർപ്പിക്കുന്നതിന് വേണ്ടി കൂടിയാണിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം,  കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിൽ നിന്നാണെന്ന ആരോപണം ട്രംപ് വീണ്ടും ആവർത്തിച്ചു.  ചൈനയിൽ നിന്ന് തന്നെയാണ് കൊറോണ വൈറസിന്റെ ഉത്ഭവമെന്നും  ഈ സംഭവത്തെ നിസ്സാരമായി കാണാൻ അമേരിക്ക തയ്യാറല്ലെന്നും  ട്രംപ്  മിച്ചി​ഗണിൽ നടന്ന ആഫ്രിക്കൻ-അമേരിക്കൻ നേതാക്കൾ ഉൾപ്പെട്ട സെമിനാറിൽ പറഞ്ഞു.

 

By Arya MR