Mon. Dec 23rd, 2024
തെലങ്കാന:

ഹൈദരാബാദിൽ അഞ്ച് മലയാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലം മരിച്ച കായംകുളം സ്വദേശിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചയാൾ പനിയ്ക്ക് ചികിത്സ തേടിയിരുന്നു. എന്നാൽ, കൊവിഡ് പരിശോധന അപ്പൊഴൊ മരണശേഷമോ നടത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെടെ പത്തനംതിട്ട തൃശൂർ സ്വദേശികൾക്കാണ് രോഗം ഇപ്പോൾ സ്ഥിരീകരിച്ചത്. അതേസമയം ഇന്നലെ കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. എഴുപത്തി മൂന്നുകാരിയായ ചാവക്കാട് സ്വദേശി ഖദീജക്കുട്ടിയാണ് മരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം സംസ്കരിച്ചു. അടുത്തിടെയാണ് ഇവർ മുംബൈയിൽ നിന്നെത്തിയത്. ഇന്നലെ സംസ്ഥാനത്ത് 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് പേർ രോഗമുക്തരാവുകയും ചെയ്തു.

By Arya MR