Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊല്ലം, തിരുവനന്തപുരം ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, ബംഗാളില്‍ വീശിയടിക്കുന്ന അംഫാന്‍ ചുഴലിക്കാറ്റിന്‍റെ വേഗത കുറഞ്ഞെങ്കിലും കേരളത്തില്‍ ഇന്നും വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.  ഈ മാസം 24 വരെ മഴ തുടരും. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

By Binsha Das

Digital Journalist at Woke Malayalam