ന്യൂഡല്‍ഹി:
സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷാ തീയതി ജൂണ്‍ അഞ്ചിനു ശേഷം പ്രഖ്യാപിക്കുമെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി). കൊവിഡിനെ തുടര്‍ന്നുള്ള സാഹചര്യം പരിശോധിച്ചായിരിക്കും തീയ്യതികള്‍ നിശ്ചയിക്കുക.
പരീക്ഷാതീയതി പ്രഖ്യാപിച്ച ശേഷം upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ്കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
നേരത്തെ, മേയ് 31-നാണ് യുപിഎസ്സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്താന്‍ സാധിക്കില്ലെന്ന നിഗമനത്തെത്തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. കൊവിഡ് രോഗബാധയെത്തുടര്‍ന്ന് 2019-ലെ സിവില്‍ സര്‍വീസസ് അഭിമുഖവും യുപിഎസ്സി മാറ്റിവെച്ചിരുന്നു.