Mon. Dec 23rd, 2024
വുഹാൻ:

ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ  കൊവിഡ് പോസിറ്റീവ് കേസുകള്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് ആരോഗ്യവിദഗ്ധർ. വൈറസിന് പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടെന്നും വൈറസ് വ്യാപനം തുടച്ചുനീക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമത്തെ ഈ മാറ്റങ്ങള്‍ സങ്കീര്‍ണമാക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ രോഗികളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതും ടെസ്റ്റ് നെഗറ്റിവാകുന്നതും വൈകിയാണെന്നുള്ളതാണ് ആശങ്ക.  കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചൈനയിലെ രണ്ടുപ്രവിശ്യകളിലെ മൂന്നുനഗരങ്ങളിലായി 46 പുതിയ  കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

By Arya MR