Sat. Nov 23rd, 2024

തിരുവനന്തപുരം:

എസ്എസ്എൽസി, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം മേയ് 26 മുതൽ 30 വരെ നടക്കും. പരീക്ഷ നടത്താൻ കേന്ദ്ര സർക്കാറിന്റെ അനുമതി വൈകിയാണ് ലഭിച്ചതെന്നും ഇതുകൊണ്ടാണ് നേരത്തെ ചില തടസ്സങ്ങൾ നേരിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്‍ടെന്റ്‌മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകില്ല. പകരം സംവിധാനം വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പരീക്ഷ നടത്താൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും വിദ്യാർഥികൾക്ക് ഗതാഗത സൗകര്യം സർക്കാർ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്​ഡൗണിന്​ മുമ്പ്​ പൂർത്തിയാകാതെ പോയ മൂന്നു വിഷയങ്ങളിലെ പരീക്ഷകളാണ്​ എസ്​എസ്​എൽസി വിദ്യാർഥികൾക്ക്​ ഇനി നടക്കാനുള്ളത്​. മെയ്​ 26ന്​ കണക്ക്​, 27ന്​ ഫിസിക്​സ്​, 28ന്​ ​കെമിസ്​ട്രി എന്നിങ്ങനെയാണ്​ പരീക്ഷ ക്രമം. എല്ലാ പരീക്ഷകളും ഉച്ചക്ക്​ ശേഷമാണ്​ നടക്കുക. പ്ലസ്​ വൺ, പ്ലസ്​ ടു പരീക്ഷകൾ മിക്കതും രാവിലെയാണ്​ നടക്കുക.

By Binsha Das

Digital Journalist at Woke Malayalam