Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വിന്‍ മരുന്ന് കൊവിഡ് 19ന് ഫലപ്രദമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ വാദപ്രതിവാദങ്ങളും കൊഴുക്കുന്നു. കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുമ്പോള്‍ ട്രംപ് വീണ്ടും മലേറിയ മരുന്നിനെ പുകഴ്ത്തിയത്. താൻ, ഈ മരുന്ന് ഉപയോഗിക്കുന്നതുകൊണ്ടാണ് രോഗപ്രതിരോധശേഷി കൈവരിച്ചതെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാൽ, അമിതഭാരമുള്ള ട്രംപ് ഈ മരുന്ന് ഉപയോഗിക്കരുതെന്ന പരിഹാസവുമായി അമേരിക്കന്‍ പ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി രംഗത്ത് വന്നു. എന്നാൽ, നാൻസി പെലോസിയ്ക്ക് മാനസികരോഗമാണെന്ന പ്രതിവാദമാണ് ട്രംപ് ഇപ്പോൾ നടത്തിയിരിക്കുന്നത്.

By Arya MR