Sun. Jan 19th, 2025

ന്യൂഡല്‍ഹി:

റോഡിലൂടെയും റെയില്‍വേ ട്രാക്കിലൂടെയും തൊഴിലാളികള്‍ കാല്‍നടയായി സഞ്ചരിക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശം. കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍  ഏര്‍പ്പെടുത്തി തൊഴിലാളികള്‍ക്ക് സഞ്ചാര സൗകര്യമൊരുക്കണമെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ സ്വദേശങ്ങളിലേയ്ക്ക് പലായനം ചെയ്യുന്ന സാഹചര്യത്തില്‍ അപകടങ്ങളും മരണങ്ങളും വ്യാപകമാകുന്നതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

 

 

 

By Binsha Das

Digital Journalist at Woke Malayalam