Thu. Apr 18th, 2024

കൊച്ചി:

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങി കിടക്കുന്ന  പ്രവാസികളെ നാട്ടിലെത്തിക്കാനായുള്ള വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഈയാഴ്ച സൗദിയില്‍ നിന്ന് ആറ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. ആദ്യ സര്‍വീസ് കോഴിക്കോടേക്കാണ്. 145ഓളം യാത്രക്കാരുമായി ഇന്ന് ഉച്ചക്ക് 12.45ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടും. രാത്രി എട്ടോടെ വിമാനം കരിപ്പൂരിലെത്തും. ഇന്നു തന്നെ ദമ്മാമില്‍ നിന്നും കൊച്ചിയിലേക്കും സര്‍വീസുണ്ട്. 145 യാത്രക്കാരുമായി നാളെ  റിയാദില്‍ നിന്ന് കണ്ണൂരിലേക്കാണ് രണ്ടാമത്തെ വിമാനം. ശനിയാഴ്ചയാണ് ഈയാഴ്ചയിലെ അവസാന വിമാനം. റിയാദില്‍ നിന്ന് ഹൈദരാബാദ് വഴി വിജയവാഡയിലേക്കാണ് അവസാന വിമാനം.

 

By Binsha Das

Digital Journalist at Woke Malayalam