Sun. Dec 22nd, 2024
ന്യൂ ഡല്‍ഹി:

റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ വേര്‍തിരിക്കാന്‍ പുതിയ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ജില്ലകളെ വിവിധ മേഖലകളായി തരംതിരിക്കുമ്പോള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചാണ് മാര്‍ഗ രേഖയില്‍ വ്യക്തമാക്കുന്നത്.

രോഗബാധിതര്‍, രോഗബാധിതര്‍ ഇരട്ടിയാകുന്നതിന്റെ നിരക്ക്, ലക്ഷം പേരില്‍ എത്ര പേര്‍ക്കു രോഗം, മരണനിരക്ക്, പരിശോധന അനുപാതം, രോഗസ്ഥിരീകരണ നിരക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മേഖലകള്‍ നിശ്ചയിക്കുന്നത്.

200 സജീവ കേസുകളാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്താനുള്ള മാനദണ്ഡം. എന്നാല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലോ, അവസാനത്തെ 21 ദിവസത്തില്‍ പുതിയ കേസുകളില്ലെങ്കിലോ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടും. കണ്ടെയ്‌നര്‍, ബഫര്‍ സോണുകള്‍ തിരിച്ചറിയാനും അതിര്‍ത്തി നിര്‍ണയിക്കാനുമുള്ള അധികാരം ജില്ലാ ഭരണകൂടത്തിനാണ്‌ നല്‍കിയിട്ടുള്ളത്.