Mon. Dec 23rd, 2024
വാഷിങ്‌ടൺ:

 
കൊവിഡിനെ പ്രിതരോധിക്കാന്‍ മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍  കഴിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഒരാഴ്ചയായി താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. എന്നാല്‍, തനിക്ക് കൊവിഡ് പൊസിറ്റീവല്ലെന്നും രോ​ഗലക്ഷണങ്ങൾ ഇല്ലെന്നും പറഞ്ഞ ട്രംപ് പ്രതിരോധത്തിനായാണ് ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നതെന്നും കൂട്ടിച്ചേർത്തു. വൈ​റ്റ്ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, അമേരിക്കയിലെ ആരോഗ്യ വിദഗ്ദ്ധർ ഫലപ്രദമല്ലെന്ന് വിലയിരുത്തിയ മരുന്ന് കൂടിയാണ് ഹൈഡ്രോക്സിക്ലോറോക്വിൻ.

By Binsha Das

Digital Journalist at Woke Malayalam