Mon. Dec 23rd, 2024
തിരുവനന്തപുരം:

 
നാലാം ഘട്ട ലോക്ക്ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ മാർഗനിർദ്ദേശം ഇന്ന് പുറത്തിറങ്ങും. കേന്ദ്രം നൽകിയ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും പുതിയ ലോക്ക്ഡൗൺ മാർഗരേഖ സംസ്ഥാനം പുറത്തിറക്കുക. മെയ് 31 വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗൺ മാനദണ്ഡത്തിലുള്ളതിനാൽ മെയ് 26-ന് തുടങ്ങാനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വീണ്ടും മാറ്റാനാണ് സാധ്യത.

പൊതുഗതാഗതം എങ്ങനെ വേണമെന്നതിൽ നയപരമായ തീരുമാനമാകും സർക്കാർ സ്വീകരിക്കുക. ട്രെയിൻ, ബസ് സർവീസുകൾ വ്യാപകമായി നടത്തണോ എന്നതിലും അന്തർ-ജില്ലാ-സംസ്ഥാന യാത്രകൾ എന്തെല്ലാം നിബന്ധനകൾക്ക് വിധേയമായി വേണമെന്നതുള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമാകും.

By Binsha Das

Digital Journalist at Woke Malayalam