തിരുവനന്തപുരം:
കേരളത്തിലെ നാലാം ഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. മേയ് 26 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി. ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളിലെ പാഴ്സല്‍ കൗണ്ടറുകളും ബുധനാഴ്ച മുതൽ തുറക്കാും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ബാർബർ ഷോപ്പുകൾ തുറക്കാനും തീരുമാനമായി. എന്നാൽ മുടിവെട്ടാൻ മാത്രമേ അനുമതിയുണ്ടാവു. ഷേവിങ്ങിന് അനുമതിയില്ല. ബ്യൂട്ടിപാർലറുകൾ തുറക്കില്ല. അന്തർജില്ല യാത്രകൾക്ക് നിലവിലുള്ള പാസ് സമ്പ്രദായം തുടരും. ഇതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കും. അന്തർ സംസ്ഥാന യാത്രകൾക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി വേണം.