യുഎസ്:
കൊവിഡിനെതിരെ വാക്സിന്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്കയില്‍ നിന്നും നിയന്ത്രണങ്ങള്‍ നീക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2020നുള്ളില്‍ കൊവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള യുഎസ് ശ്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ജനങ്ങളുടെ ജീവിതം സാധാരണനിലയിലേക്കെത്തേണ്ടതുണ്ടെന്നും നിയന്ത്രണങ്ങള്‍ നീക്കുമെന്നും നിലപാട് ആവര്‍ത്തിച്ചത്.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. മരണം തൊണ്ണൂറായിരത്തിലേക്ക് അടുക്കുകയാണ്. എന്നാല്‍, സാഹചര്യം ഏതായാലും അമേരിക്കന്‍ ജനതയുടെ ജീവിതം സാധാരണനിലയിലേക്കെത്തേണ്ടതുണ്ടെന്നാണ് പ്രസിഡന്റ് പറയുന്നത്.
അതേസമയം, വാക്‌സിന്‍ വികസിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാനായി രൂപം കൊടുത്ത മാന്‍ഹട്ടന്‍ പദ്ധതിക്ക് സമാനമാണെന്നും ട്രംപ് പറഞ്ഞു.