തിരുവനന്തപുരം:
കേന്ദ്രസർക്കാറിന്റെ കൊവിഡ് സാമ്പത്തിക പാക്കേജിൽ സംസ്ഥാനങ്ങളുടെ വായ്‌പാപരിധി അഞ്ച് ശതമാനമായി ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം, വായ്പ അനുവദിക്കുന്നതിന് നിബന്ധനങ്ങൾ വച്ചതിനോട് യോജിക്കാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു. നിബന്ധനകൾ ചർച്ച ചെയ്യണം.
അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും സംസ്ഥാനത്തിന്റെ എതിർപ്പ് കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജിഎസ്‌ടി കുടിശ്ശിക കേന്ദ്രം ഉടൻ അനുവദിക്കണമെന്നും ആരോഗ്യമേഖലയിൽ പണം അനുവദിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.