Sat. Nov 16th, 2024

വയനാട്:

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള വയനാട്ടില്‍ കർശന ജാഗ്രത തുടരുന്നു. ജില്ലയിലെ രോഗികളുടെ സമ്പർക്ക വിവരങ്ങൾ കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും വിപുലമായ പദ്ധതിയാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള ചില രോഗികൾ സുപ്രധാന സമ്പർക്ക വിവരങ്ങൾ മറച്ചുവയ്ക്കുന്നുവെന്നാണ് ജില്ലാ ഭരണകൂം പറയുന്നത്.  ഇത്തരം രോഗികളെ പറ്റിയുള്ള വിവരങ്ങൾ കണ്ടെത്താന്‍ എസ്പിയുടെ നേതൃത്വത്തില്‍ വിവിധ ടീമുകളായി തിരിഞ്ഞ് ഇന്ന് മുതല്‍ രോഗികളെ ചോദ്യം ചെയ്യാനാണ് തീരുമാനം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവർ സമ്പർക്ക വിലക്ക് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും പ്രത്യേക വിഭാഗം പ്രവർത്തിക്കും. രോഗിയുടെ ബന്ധുക്കളെയും കൂട്ടുകാരെയുമടക്കം തുടർച്ചയായി നിരീക്ഷിക്കാനും രഹസ്യാന്വേഷണ സേനാംഗങ്ങളെയടക്കം ഉൾപ്പെടുത്തിയുള്ള പ്രത്യേക സംഘം ഇന്ന് മുതല്‍ പ്രവർത്തിക്കും.

അതേസമയം, ജില്ലയില്‍ വിദേശത്ത് നിന്ന് വന്ന ശേഷം കോവിഡ് സ്ഥിരീകരിച്ചവരും കോയമ്പേട് കേസിന്റെ സമ്പർക്ക പട്ടികയിൽപ്പെട്ട രോഗിയും ഹോം ക്വാറന്റീനിലിരിക്കെ നിർദേശങ്ങൾ ലംഘിച്ചതായി പൊലീസ് കണ്ടെത്തയിട്ടുണ്ട്. നിരീക്ഷണകാലയളവിൽ പുറത്തു കറങ്ങിയ ചീരാൽ സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

 

 

By Binsha Das

Digital Journalist at Woke Malayalam