Mon. Dec 23rd, 2024
യുഎഇ:

 
ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ കൃഷ്ണപിള്ളയാണ് ദുബായിൽ മരിച്ചത്. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 79 ആയി.  

ഇതിൽ യുഎഇയിലാണ് മലയാളികൾ കൂടുതലായി മരിച്ചത്. ആറ് ​ഗൾഫ് രാജ്യങ്ങളിലായി കൊവിഡ് മരണം 671 കടന്നു. ഇന്നലെ മാത്രം ആറായിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി മുപ്പതിനായിരം കവിഞ്ഞു. സൗദി അറേബ്യയിലാണ് കൂടുതൽ മരണം. ഇന്നലെ പത്തുപേർ കൂടി മരിച്ചതോടെ 302 ആയി സൗദിയിലെ കൊവിഡ് മരണം. യുഎഇയിൽ ഇതുവരെ 214 പേരാണ് മരിച്ചത്.

By Binsha Das

Digital Journalist at Woke Malayalam