Thu. Jan 23rd, 2025

തിരുവനന്തപുരം:

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍  കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണം വേണമെന്ന കേന്ദ്ര മാനദണ്ഡം കേരളവും നടപ്പാക്കും. വിദേശത്ത് നിന്നെത്തുന്നവർക്ക് സ‍ർക്കാർ കേന്ദ്രത്തിൽ ഏഴുദിവസവും അവരവരുടെ വീടുകളിൽ ഏഴുദിവസവും ക്വാറൻ്റീൻ മതിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നേരത്തെയുള്ള നിലപാട്. എന്നാല്‍, സംസ്ഥാനത്തിന് തോന്നിയതുപോലെ മാനദണ്ഡങ്ങളിൽ നിന്ന് പിൻമാറാനാകില്ലെന്ന കേന്ദ്ര സർ‍ക്കാർ നിലപാ‍ടിനെത്തുടർന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയത്.

 

By Binsha Das

Digital Journalist at Woke Malayalam