Mon. Dec 23rd, 2024
തിരുവനന്തപുരം:

 
ബാറുകളിൽ നിന്നും മദ്യം പാഴ്സലായി വിൽക്കാനുള്ള തീരുമാനത്തിന് തന്റെ ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിച്ച മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണെന്നാണ് പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം. തിരക്ക് ഒഴിവാക്കാൻ ബെവ്കോ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടണമെന്നാണ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടതെന്നും ആ പോസ്റ്റ് ആയുധമാക്കി ബാറുകൾ കൂടി തുറക്കാനുള്ള മുഖ്യമന്ത്രിയുടെ കുബുദ്ധി അപാരമാണെന്നും രമേശ് ചെന്നിത്തല പറയുന്നു.

ചെന്നിത്തലയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് മദ്യം പാര്‍സല്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബാറുകൾക്ക് ചില്ലറ വില്പനക്ക് അനുമതി നൽകുന്നതിലൂടെ ബാറുടമകൾക്ക് വൻതോതിലാണ് ലാഭമുണ്ടാകുകയെന്നും ചെന്നിത്തല പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam