വയനാട്:
വയനാട് ജില്ലാ പോലീസ് മേധാവിയെ ക്വാറന്റീനിലേക്ക് മാറ്റി. മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് മേധാവിയെ നിരീക്ഷണത്തിലാക്കിയത്. സ്റ്റേഷനിൽ നിന്നും കൊവിഡ് ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ എസ്പിയും ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ലയില്‍ സര്‍വീസ് നടത്തിയ 50 പൊലീസുകാരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഡിവൈഎസ്പിയുടെ അടക്കം പരിശോധന ഫലം ഇന്ന് വരും. ഇതോടെ മാനന്തവാടി പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്. അത്യാവശ ഘട്ടത്തില്‍ സ്റ്റേഷനിലേക്ക് പിപിഇ കിറ്റ് ധരിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളു. പരാതി നല്‍കേണ്ടവര്‍ ഇ മെയില്‍ വഴിയൊ മറ്റു സ്‌റ്റേഷനിലൊ പരാതി നല്‍കാനാണ് നിര്‍ദ്ദേശം.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.