Sun. Dec 22nd, 2024
കോഴിക്കോട്:

 
ഗൾഫിൽ നിന്ന് ഇന്നലെ കേരളത്തിലേക്കെത്തിയ രണ്ട് വിമാനങ്ങളിലെ 7 പേർക്ക് കൊവിഡ് രോഗലക്ഷണം. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ  കരിപ്പൂരിലെത്തിയ പ്രത്യേക വിമാനത്തിലെ ഒരാൾക്കും കുവൈത്തിൽ നിന്നെത്തിയ വിമാനത്തിലെ 6 പേർക്കുമാണ് കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ജിദ്ദയിൽ നിന്നെത്തിയ വിമാനത്തിലെ ഒരു സ്ത്രീയ്ക്കാണ് കൊവിഡ് ലക്ഷണമുള്ളത്. മലപ്പുറം സ്വദേശിയായ ഇവരെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 155 പ്രവാസികളാണ് എ.ഐ – 960 എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെ ജിദ്ദയില്‍ നിന്നും കരിപ്പൂരിലെത്തിയത്.

കുവൈത്തില്‍ നിന്നെത്തിയ വിമാനത്തിലെ 6 പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ഇവരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിച്ചില്ല. റണ്‍വേയില്‍ത്തന്നെ ആംബുലന്‍സുകള്‍ എത്തിച്ച് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.

By Binsha Das

Digital Journalist at Woke Malayalam