Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ ഏത് റേഷൻ കാർഡ് ഉടമയ്ക്കും മറ്റൊരു സംസ്ഥാനത്ത് നിന്നോ കേന്ദ്രഭരണപ്രദേശത്ത് നിന്നോ ഇനി ആവശ്യമായ ഭക്ഷ്യസാധനങ്ങൾ വാങ്ങാം. വരുന്ന ഓഗസ്റ്റ് മുതൽ രാജ്യത്തെ 67 കോടി ആളുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. വണ്‍ നേഷന്‍ വണ്‍ റേഷന്‍ എന്നാണ് ഈ പദ്ധതിയുടെ പേര്.

റേഷൻ കാർഡില്ലാത്തവർക്കും ഭക്ഷ്യധാന്യം വിതരണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. അഞ്ച് കിലോ ഗോതമ്പോ അല്ലെങ്കിൽ അരിയോ നൽകും. ഇതോടൊപ്പം ഒരു കിലോ കടലയും വിതരണം ചെയ്യും.

അതേസമയം, തൊഴിൽ മേഖലയിൽ ലിംഗനീതി ഉറപ്പാക്കും. തൊഴിലിടങ്ങളിൽ സ്ത്രീകൾ ഒരുതരത്തിലുള്ള വിവേചനവും നേരിടിരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ട നടപടി കേന്ദ്രസർക്കാർ സ്വീകരിക്കും. എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കാൻ നിയമഭേദഗതി വരുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ദേശീയ അടിസ്ഥാന വേതനമെന്ന സങ്കൽപം പ്രാവർത്തികമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam