ന്യൂഡല്‍ഹി:
മേയ് 17 ന്അവസാനിക്കുന്ന മൂന്നാം ഘട്ട ലോക്ഡൗണിന് ശേഷം എന്തെല്ലാം ഇളവുകൾ വേണമെന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നിര്‍ദേശം ലഭിച്ചു. നേരത്തെ, അദ്ദേഹം പൊതുജനങ്ങളില്‍ നിന്ന് ഇതുസംമ്പന്ധിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. 5 ലക്ഷത്തോളം നിർദേശങ്ങളാണ് ലഭിച്ചതെന്ന് കെജ്‌രിവാൾ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കൂടുതൽ പേരും മാളുകൾ, സ്കൂളുകൾ, കോളേജുകൾ, സ്പാകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ തുറക്കരുതെന്നാണ് ആവശ്യപ്പെട്ടത്. മാസ്കുകൾ ധരിക്കാത്തവർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും നിർദേശം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.