Wed. Jan 22nd, 2025
തിരുവനന്തപുരം:

 
സംസ്ഥാനത്തിനകത്ത് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആഭ്യന്തര വിമാനസര്‍വീസ് അനുവദിക്കണമെന്നും സംസ്ഥാനത്തിനകത്ത് പാസഞ്ചര്‍ ട്രെയിന് അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങളോട് 15ന് മുമ്പ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കര്‍ശന നിയന്ത്രണത്തോടെ തന്നെ ജില്ലകൾക്കുള്ളിൽ ബസ് സര്‍വീസ് അനുവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് ഉടന്‍ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കര്‍ശന സുരക്ഷാ വ്യവസ്ഥയോടെ മെട്രോ സര്‍വീസ് അനുവദിക്കുക, മുംബൈ, അഹമ്മദാബാദ്, ദില്ലി, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍നിന്ന് സംസ്ഥാനത്തേക്ക് നോണ്‍ സ്‌റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കുക തുടങ്ങിയ നഗരങ്ങളില്‍നിന്ന് സംസ്ഥാനത്തേക്ക് നോണ്‍ സ്‌റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam