Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രധാമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചർച്ച നടത്തിയിരുന്നു.

കൊവിഡ് അതിതീവ്രമായി ബാധിച്ച മേഖലകളിൽ ലോക്ക് ഡൗണ്‍ കർശനമായി തുടരാനും രോഗബാധ നിയന്ത്രിക്കപ്പെട്ട മേഖലകളിൽ വിപുലമായ ഇളവുകൾ നൽകി ലോക്ക് ഡൗണ്‍ നീട്ടാനുമാണ് ഇന്നലത്തെ ചർച്ചയിലുണ്ടായ ധാരണ. മെയ് 17നാണ് ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം അവസാനിക്കുന്നത്.