വെല്ലിംഗ്ടണ്‍:
കൊവിഡ് 19 വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചതിനാൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്താൻ ഒരുങ്ങുകയാണ് ന്യൂസിലൻഡ്. റീട്ടെയില്‍ കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍, സിനിമ തിയറ്ററുകള്‍, പൊതു ഇടങ്ങള്‍ എന്നിവയെല്ലാം ഇളവിന്റെ പരിധിയില്‍ വരുമെന്ന് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേന്‍ അറിയിച്ചു. കഠിനാധ്വാനത്തിലൂടെയാണ് രാജ്യത്തിന് പ്രതിസന്ധി അതീജിവിക്കാനായതെന്നും കൂട്ടിച്ചേർത്തു.
ഈ മാസം 14ന് ശേഷം ന്യൂസിലൻഡിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുമെന്നാണ് റിപ്പോർട്ട്. 18 മുതല്‍ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ഹോട്ടലുകള്‍, അത്താഴവിരുന്ന്, വിവാഹം, സംസ്‌കാരം എന്നിവിടങ്ങളില്‍ 10 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. നിലവിൽ 90 കൊവിഡ് രോഗികളാണ് ന്യൂസിലൻഡിൽ ഉള്ളത്.