Sat. Nov 23rd, 2024

കൊച്ചി:

മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ കൊച്ചി മെട്രോയും സര്‍വ്വീസിന് തയ്യാറെടുക്കുന്നു. കൊവിഡിനെ പ്രതിരോധിക്കാനുള്ള കൃത്യമായ മുന്‍കരുതലുകളും ക്രമീകരണവും സജ്ജമാക്കുകയാണ് മെട്രോ.  ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനുകൾ അണുവിമുക്തമാക്കും. ശരാശരി 175 യാത്രക്കാരെ കയറ്റിയാകും യാത്ര.

പ്രധാന സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിങ്ങ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക. ടിക്കറ്റിങ്ങിന് കോണ്‍ടാക്ട് ലെസ് സംവിധാനം ഏര്‍പ്പെടുത്തും. പണം പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കുമ്പോള്‍ പ്രത്യേക മെഷീനില്‍ ടിക്കറ്റ് ലഭിക്കും.

ട്രെയിനിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ ക്രമീകരിക്കും. പ്രധാന സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിങ്ങ് ക്യാമറ ഒരാഴ്ച്ചക്കുള്ളില്‍ സജ്ജമാക്കും. മാർച്ച് 20ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് കൊച്ചി മെട്രോ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam