Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്ന് പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 32 ആയി. 

കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കൊവിഡ് രോഗികളിൽ നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്.

കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ഉഴവൂർ സ്വദേശിയായ രണ്ട് വയസ്സുള്ള കുട്ടിക്കാണ്. കേരളത്തിൽ ഇതുവരെ 524 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള 32 പേരില്‍ 23 പേര്‍ക്ക് വൈറസ് ബാധിച്ചത് കേരളത്തിനു പുറത്തുനിന്നാണ്. ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam