Mon. Dec 23rd, 2024
കോഴിക്കോട്:

ബഹ്റൈനിൽ നിന്നും ദുബായിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയവർക്ക് കൊവിഡ് ലക്ഷണം കണ്ടെത്തി. ബഹ്റൈനിൽ നിന്നെത്തിയ നാല് പേരെയും ദുബായിൽ നിന്നെത്തിയ  രണ്ട് പേരെയുമാണ് ഇതേതുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ബഹ്റൈനിൽ നിന്ന് ഇന്നലെ 184 പേരാണ് മടങ്ങിയെത്തിയത് ഇവരിൽ രോ​ഗലക്ഷണം കണ്ടെത്തിയവരെ മറ്റ് യാത്രക്കാർക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റൺവേയിൽ തന്നെ ആംബുലൻസുകൾ കൊണ്ടുവന്ന് കൊവിഡ് ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.