Thu. Apr 25th, 2024
തിരുവനന്തപുരം:

ക്ഷയരോഗ പരിശോധന നടത്തുന്ന രീതിയിൽ ചിപ് അടിസ്ഥാനമാക്കിയുള്ള പിസിആര്‍ പരിശോധന സംവിധാനം കൂടുതല്‍ ഇടങ്ങളില്‍ തുടങ്ങാൻ സര്‍ക്കാര്‍ തീരുമാനം. ഇതിനായി 19 ഉപകരണങ്ങള്‍ കൂടി എത്തിക്കും. പ്രവാസികളും ഇതരസംസ്ഥാനത്തുനിന്നുള്ളവരും എത്തി തുടങ്ങിയതോടെയാണ് തീരുമാനം. 45 മിനുട്ടിനുള്ളില്‍ ഫലം ലഭിക്കുന്ന ഈ സംവിധാനം സ്ക്രീനിങ് പരിശോധനയ്ക്ക് മാത്രം ആയിരുന്നു  ഉപയോഗിച്ചിരുന്നതെങ്കിൽ കൊവിഡ് സ്ഥിരീകരിക്കുന്നതിനും ഉപയോഗിക്കാമെന്നാണ് പുതിയ നിര്‍ദേശം. ഒരേ സമയം 4 സാമ്പിളുകള്‍ വരെ ഈ സംവിധാനമുപയോഗിച്ച് പരിശോധിക്കാം. സ്വകാര്യ മേഖലയിൽകൂടി ഈ പരിശോധന സംവിധാനത്തിന് അനുമതി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.